ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: August 31, 2018

മുംബൈ : ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. ബി എസ് ഇ സെന്‍സെക്‌സ് 110.22 പോയിന്റ് ഉയര്‍ന്ന് 38,800 പോയിന്റിലും നിഫ്റ്റി 38.95 പോയിന്റ് ഉയര്‍ന്ന് 11,715 പോയിന്റിലുമാണ് രാവിലെ 9.49 ന് വ്യാപാരം നടക്കുന്നത്.

പവര്‍ഗ്രിഡ് , സണ്‍ഫര്‍മ, ഒ എന്‍ ജി സി, വിപ്രോ, ഐ ടി സി, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

യെസ് ബാങ്ക്, റിലയന്‍സ്, വിഡല്‍, ആക്‌സിസ് ബാങ്ക്, എച്ച് ഡി എഫ് സി, എസ് ബി ഐ തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |