എൽ & ടി ഓഹരി മടക്കി വാങ്ങാൻ ആലോചിക്കുന്നു

Posted on: August 19, 2018

മുംബൈ : ലാർസൺ & ട്യൂബ്രോ ഓഹരികൾ മടക്കി വാങ്ങാൻ ആലോചിക്കുന്നു. ഓഗസ്റ്റ് 23 ന് ചേരുന്ന ഡയറക്ടർ ബോർഡ് യോഗം ഇതു സംബന്ധിച്ച് അന്തിമതീരുമാനം കൈക്കൊള്ളും.

ബൈബാക്കിന്റെ വിശദാംശങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. കമ്പനി ഡയറക് ടർമാർ, ഓഫീസേഴ്‌സ്, ജീവനക്കാർ തുടങ്ങിയവർ ഇൻസൈഡർ ട്രേഡിംഗ് നടത്തുന്നത് 23 വരെ വിലക്കിയിട്ടുണ്ട്.