ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്

Posted on: August 17, 2018

മുംബൈ : ഓഹരിവിപണികൾ നേട്ടത്തിൽ ക്ലോസ്‌ചെയ്തു. ബിഎസ്ഇ സെൻസെക്‌സ് 284.32 പോയിന്റ് ഉയർന്ന് 37,947 പോയിന്റിലും നിഫ്റ്റി 85.70 പോയിന്റ് ഉയർന്ന് 11,470 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

യെസ് ബാങ്ക്, എസ് ബി ഐ, ടാറ്റാ മോട്ടോഴ്‌സ്, ഹിന്ദ് യൂണിലിവർ, ടാറ്റാ സ്റ്റീൽ, ഐടിസി, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

ഹീറോ മോട്ടോകോർപ്, മാരുതി സുസുക്കി, ഒഎൻജിസി, കോൾ ഇന്ത്യ, ബജാജ് ഓട്ടോ, പവർഗ്രിഡ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |