ഓഹരിവിപണികൾ നേട്ടത്തിൽ

Posted on: August 17, 2018

മുംബൈ : ഓഹരിവിപണികൾ വീണ്ടും നേട്ടത്തിൽ. ബിഎസ്ഇ സെൻസെക്‌സ് 272.58 പോയിന്റ് ഉയർന്ന് 37,936 പോയിന്റിലും നിഫ്റ്റി 76.95 പോയിന്റ് ഉയർന്ന് 11,462 പോയിന്റിലുമാണ് രാവിലെ 10.29 ന് വ്യാപാരം നടക്കുന്നത്.

അദാനി പോർട്ട്‌സ്, ടാറ്റാ മോട്ടോഴ്‌സ്, എസ് ബി ഐ, ടാറ്റാ സ്റ്റീൽ, യെസ് ബാങ്ക്, അക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഹീറോ മോട്ടോകോർപ് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

വിപ്രോ, എച്ച്ഡിഎഫ്‌സി, ഭാരതി എയർടെൽ ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |