സെൻസെക്‌സ് 188 പോയിന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്തു

Posted on: August 16, 2018

മുംബൈ : ഓഹരിവിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 188.44 പോയിന്റ് കുറഞ്ഞ് 37,663 പോയിന്റിലും നിഫ്റ്റി 50.05 പോയിന്റ് കുറഞ്ഞ് 11,385 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

സൺ ഫാർമ, ഭാരതി എയർടെൽ, ഇൻഫോസിസ്, ടാറ്റാ മോട്ടോഴ്‌സ്, ഹീറോ മോട്ടോകോർപ്, അക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

കൊട്ടക് ബാങ്ക്, എച്ച്ഡിഎഫ്‌സി, ടാറ്റാ സ്റ്റീൽ, എൽ & ടി, വിപ്രോ, ഒഎൻജിസി, അദാനി പോർട്ട്‌സ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |