ഷിബുലാലിന്റെ കുടുംബം 1.6 ദശലക്ഷം ഇന്‍ഫോസിസ് ഓഹരികള്‍ വിറ്റു

Posted on: August 11, 2018

ബെഗംലരു : ഇന്‍ഫോസിസ് സഹസ്ഥാപകനും മുന്‍ സി ഇ ഒ യുമായ എസ്.ഡി ഷിബുലാലിന്റെ കുടുംബാംഗങ്ങളില്‍ ചിലര്‍ കമ്പനിയുടെ 1.6 ദശലക്ഷം ഓഹരികള്‍ വിറ്റു. സിറ്റിഗ്രൂപ്പ് ഗ്ലോബല്‍ മാര്‍ക്കറ്റ്‌സ് ഇന്ത്യ വഴി എട്ടിനാണ് വില്‍പന നടത്തിയതെന്ന് ഷിബുലാല്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. വിപണിയിലുള്ള ഇന്‍ഫോസിസ് ഓഹരികളുടെ 0.074 ശതമാനമാണിത്. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ചില വ്യക്തിപരമായ ആവശ്യങ്ങള്‍ക്കും പണം കണ്ടെത്താനാണ് ഓഹരി വിറ്റതെന്ന് അദ്ദേഹം വ്യക്തമാക്കി.

TAGS: Infosys | S D Shibulal |