ഓഹരി വിപണിയില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: August 8, 2018

മുംബൈ : ഓഹരി വിപണികള്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബി എസ് ഇ സെന്‍സെക്‌സ് 221.76 പോയിന്റ് ഉയര്‍ന്ന് 37.887 പോയിന്റിലും നിഫ്റ്റി 60.55 പോയിന്റ് ഉയര്‍ന്ന് 11,450 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ടാറ്റാസ്റ്റീല്‍, കോള്‍ഇന്ത്യ, ഒ എന്‍ ജി സി, ടാറ്റാമോട്ടോഴ്‌സ്, സണ്‍ഫര്‍മ, ഭാരതിഎയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

എച്ച്ഡിഎഫ്‌സി, ഐ സി ഐ സി ഐ ബാങ്ക്, ഇന്‍ഫോസിസ്, ടി സി എസ്, ഹിന്ദുസ്ഥാന്‍ലിവര്‍, ഇന്‍ഡക്‌സ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |