ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: July 24, 2018

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബി എസ് ഇ സെന്‍സെക്‌സ് 134.94 പോയിന്റ് ഉയര്‍ന്ന്  36,853 പോയിന്റിലും നിഫ്റ്റി 37.55 പോയിന്റില്‍ ഉയര്‍ന്ന് 11,122 പോയിന്റിലുമാണ് രാവിലെ 9.35 ന് വ്യാപാരം തുടങ്ങിയത്.

ടാറ്റാ സ്റ്റീല്‍, മാരുതി, പവര്‍ഗ്രിഡ്, ഇന്‍ഡക്‌സ് ബാങ്ക്, എസ് ബി ഐ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

വിപ്രോ, ബജാജ് ഓട്ടോ, ഹീറോമോട്ടോകോ, വിഡല്‍, ആക്‌സിസ് ബാങ്ക്, എന്‍ ടി പി സി തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |