നേട്ടങ്ങളില്ലാതെ ഓഹരിസൂചികകൾ

Posted on: July 19, 2018

മുംബൈ : ഓഹരിവിപണികളിൽ വ്യതിയാനം. ബിഎസ്ഇ സെൻസെക്‌സ് 12.65 പോയിന്റ് ഉയർന്ന് 36,386 പോയിന്റിലും നിഫ്റ്റി 32.65 പോയിന്റ് കുറഞ്ഞ് 10,954 പോയിന്റിലുമാണ് രാവിലെ 9.52 ന് വ്യാപാരം നടക്കുന്നത്.

ഒഎൻജിസി, എം & എം, അദാനി പോർട്ട്‌സ്, ടാറ്റാ മോട്ടോഴ്‌സ്, ഭാരതി എയർടെൽ, വിപ്രോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

കോൾ ഇന്ത്യ, എച്ച്ഡിഎഫ്‌സി, റിലയൻസ്, ഐടിസി, ഇൻഡസ് ഇൻഡ് ബാങ്ക്, യെസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |