ഓഹരിവിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: July 18, 2018

മുംബൈ : നേട്ടത്തിൽ വ്യാപാരം തുടങ്ങിയ ഓഹരിവിപണികൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സർക്കാരിനെതിരായ പ്രതിപക്ഷ കക്ഷികളുടെ അവിശ്വാസപ്രമേയ നീക്കമാണ് വിപണിയുടെ ആത്മവിശ്വാസം ചോർത്തിയത്. ബിഎസ്ഇ സെൻസെക്‌സ് 146.52 പോയിന്റ് കുറഞ്ഞ് 36,373 പോയിന്റിലും നിഫ്റ്റി 27.60 പോയിന്റ് കുറഞ്ഞ് 10,980 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ഒഎൻജിസി, ഏഷ്യൻ പെയിന്റ്‌സ്, യെസ് ബാങ്ക്, എച്ച്ഡിഎഫ്‌സി, ഹീറോ മോട്ടോകോർപ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

ടാറ്റാ സ്റ്റീൽ, അക്‌സിസ് ബാങ്ക്, ടാറ്റാ മോട്ടോഴ്‌സ്, ഹിന്ദ് യൂണിലിവർ, എം & എം, പവർഗ്രിഡ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |