ഓഹരിവിപണികളിൽ നേട്ടത്തോടെ തുടക്കം

Posted on: July 18, 2018

മുംബൈ : ആഗോളവിപണികളുടെ ചുവടുപിടിച്ച് ഓഹരിവിപണികളിൽ നേട്ടം തുടരുന്നു. ബിഎസ്ഇ സെൻസെക്‌സ് 174.50 പോയിന്റ് ഉയർന്ന് 36,694 പോയിന്റിലും നിഫ്റ്റി 56.65 പോയിന്റ് ഉയർന്ന് 11,064 പോയിന്റിലുമാണ് രാവിലെ 9.22 ന് വ്യാപാരം നടക്കുന്നത്.

എസ് ബി ഐ, ഒഎൻജിസി, പവർഗ്രിഡ്, അദാനി പോർട്ട്‌സ്, കോൾ ഇന്ത്യ, റിലയൻസ്, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഹിന്ദ് യൂണിലിവർ, കൊട്ടക് ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, ഭാരതി എയർടെൽ, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേരിയ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |