ഓഹരിവിപണിയിൽ നേരിയ നേട്ടത്തോടെ ക്ലോസിംഗ്

Posted on: July 11, 2018

മുംബൈ : ഓഹരിവിപണികൾ നേരിയ നേട്ടത്തിൽ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്‌സ് 26.31 പോയിന്റ് ഉയർന്ന് 36,265 പോയിന്റിലും നിഫ്റ്റി 1.05 പോയിന്റ് ഉയർന്ന് 10,948 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ടിസിഎസ്, ബജാജ് ഓട്ടോ, ഹിന്ദ് യൂണിലിവർ, റിലയൻസ്, ഇൻഫോസിസ്, അക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

കോൾ ഇന്ത്യ, ടാറ്റാ മോട്ടോഴ്‌സ്, ടാറ്റാ സ്റ്റീൽ, എസ് ബി ഐ, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |