ടിസിഎസിന് 23.5 ശതമാനം അറ്റാദായവളർച്ച

Posted on: July 10, 2018

മുംബൈ : ടിസിഎസിന് നടപ്പ് സാമ്പത്തികവർഷം ഒന്നാം ക്വാർട്ടറിൽ 23.5 ശതമാനം അറ്റാദായവളർച്ച. ഏപ്രിൽ – ജൂൺ ക്വാർട്ടറിൽ 7,340 കോടിയാണ് അറ്റാദായം. മുൻവർഷം ഇതേകാലയളവിൽ 5,945 കോടിയാണ് അറ്റാദായം. മൊത്തവരുമാനം 29,584 കോടിയിൽ നിന്ന് 34,261 കോടിയായി വർധിച്ചു. 25 ശതമാനമാണ് പ്രവർത്തന മാർജിൻ. 10.9 ശതമാനമാണ് അട്രീഷൻ നിരക്ക്.

ഒരു രൂപ മുഖവിലയുള്ള ഓഹരിഒന്നിന് നാല് രൂപ പ്രകാരം ഇടക്കാല ഡിവിഡൻഡ് പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ സാമ്പത്തികവർഷത്തിൽ കരുത്തുറ്റ വളർച്ചയാണ് കമ്പനി കൈവരിച്ചിട്ടുള്ളതെന്ന് മാനേജിംഗ് ഡയറക്ടർ രാജേഷ് ഗോപിനാഥൻ പറഞ്ഞു.