25
Thursday
April 2024
April 2024
കസ്തൂരിരംഗനും സ്വരൂപും ബിഎസ്ഇ ബോർഡിൽ
Posted on: September 28, 2014
ഐഎസ്ആർഒ മുൻ ചെയർമാൻ കെ. കസ്തൂരിരംഗനും പെൻഷൻഫണ്ട് മുൻ ചെയർമാൻ ധീരേന്ദ്ര സ്വരൂപും ബോംബെ സ്‌റ്റോക്ക്എക്‌സ്‌ചേഞ്ച് ഡയറക്ടർമാരാകും. ഇരുവരുടെയും പേരുകൾ സെബിയുടെ പരിഗണനയ്ക്കു സമർപ്പിച്ചിരിക്കുകയാണ്.
ചെയർമാൻ എസ്. രാമദൊരൈ ഉൾപ്പടെ ആറു പേരാണ് ഇപ്പോൾ ഡയറക്ടർ ബോർഡിലുള്ളത്. സഞ്ജീവ് മിശ്ര, സുധാകർ റാവു, സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസ് എസ്. എച്ച്. കപാഡിയ, തോമസ് ബെൻഡിക്‌സൻ (യൂറെക്‌സ് ഫ്രാങ്ക്ഫർട്ട്) മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ആഷിഷ്‌കുമാർ ചൗഹാൻ എന്നിവരാണ് മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങൾ.
TAGS: Bombay Stockexchange | BSE | Dhirendra Swarup | Indian Space Research Organisation | ISRO | K Kasturirangan | Pension Fund And Regulatory Development Authority | PFRDA | Sebi |
News in this Section