ഓഹരിവിപണിയിൽ നേട്ടം തുടരുന്നു

Posted on: July 10, 2018

മുംബൈ : ഓഹരിവിപണികൾ രണ്ടാം ദിവസവും നേട്ടത്തിൽ. ബിഎസ്ഇ സെൻസെക്‌സ് 221.16 പോയിന്റ് ഉയർന്ന് 36,155 പോയിന്റിലും നിഫ്റ്റി 63.50 പോയിന്റ് ഉയർന്ന് 10,916 പോയിന്റിലുമാണ് രാവിലെ 10.16 ന് വ്യാപാരം നടക്കുന്നത്.

ഒഎൻജിസി, എസ് ബി ഐ, അദാനി പോർട്ട്‌സ്, റിലയൻസ്, ഭാരതി എയർടെൽ, എൻടിപിസി, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

സൺ ഫാർമ, ഏഷ്യൻ പെയിന്റ്‌സ്, ഐടിസി, ഇൻഡസ് ഇൻഡ് ബാങ്ക്, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |