ഓഹരി വിപണികള്‍ നേട്ടത്തോടെ തുടക്കം

Posted on: July 9, 2018

 

മുംബൈ : ഓഹരി വിപണികള്‍ നേട്ടത്തോടെ വ്യാപാരം തുടങ്ങി. ബിഎസ്ഇ സെന്‍സെക്‌സ് 194.27 പോയിന്റ് ഉയര്‍ന്ന് 35,852 പോയിന്റിലും നിഫ്റ്റി 57.25 പോയിന്റ് ഉയര്‍ന്ന് 10,829 പോയിന്റിലും ഉയര്‍ന്നാണ് രാവിലെ 9.45 ന് വ്യാപാരം തുടങ്ങുന്നത്.

ബജാജ് ഓട്ടോ, ടാറ്റാ സ്റ്റീല്‍, വീഡല്‍, യെസ് ബാങ്ക്, റിലയന്‍സ്, ഐസിഐസിഐബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ടിസിഎസ്, ഹിന്ദ്‌ലിവര്‍, വിപ്രോ, കൊട്ടക് ബാങ്, ഇന്‍ഡസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |