ഓഹരിവിപണികൾ നഷ്ടത്തിൽ

Posted on: July 2, 2018

മുംബൈ : ഓഹരിവിപണികളിൽ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 208.72 പോയിന്റ് കുറഞ്ഞ് 35,214 പോയിന്റിലും നിഫ്റ്റി 69.15 പോയിന്റ് കുറഞ്ഞ് 10,645 പോയിന്റിലുമാണ് രാവിലെ 10.35 ന് വ്യാപാരം നടക്കുന്നത്.

ബജാജ് ഓട്ടോ, ടാറ്റാ സ്റ്റീൽ, ടാറ്റാ മോട്ടോഴ്‌സ്, ഇൻഫോസിസ്, ഹീറോ മോട്ടോകോർപ്, എം & എം, മാരുതി സുസുക്കി തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

എൻടിപിസി, ഐടിസി, കോൾ ഇന്ത്യ, ഒഎൻജിസി, അക്‌സിസ് ബാങ്ക്, ടിസിഎസ്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |