ഓഹരിവിപണികൾ നഷ്ടത്തിൽ

Posted on: June 14, 2018

മുംബൈ : യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തിയതിനെ തുടർന്ന് ഓഹരിവിപണികളിൽ നഷ്ടം. ബിഎസ്ഇ സെൻസെക്‌സ് 185.54 പോയിന്റ് കുറഞ്ഞ് 35,553 പോയിന്റിലും നിഫ്റ്റി 61.05 പോയിന്റ് കുറഞ്ഞ് 10,795 പോയിന്റിലുമാണ് രാവിലെ 10.17 ന് വ്യാപാരം നടക്കുന്നത്.

ഡോ.റെഡീസ്, ഭാരതി എയർടെൽ, ഇൻഫോസിസ്, മാരുതി, എച്ച്ഡിഎഫ്‌സി ബാങ്ക്, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

ഐസിഐസിഐ ബാങ്ക്, എസ് ബി ഐ, റിലയൻസ്, അക്‌സിസ് ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക്, വിപ്രോ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |