സെൻസെക്‌സ് നഷ്ടത്തിൽ ക്ലോസ് ചെയ്തു

Posted on: June 8, 2018

മുംബൈ : ഓഹരിവിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 19.41 പോയിന്റ് കുറഞ്ഞ് 35,443 പോയിന്റിലും നിഫ്റ്റി 0.70 പോയിന്റ് കുറഞ്ഞ് 10,767 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

സൺ ഫാർമ, ഡോ. റെഡീസ്, എസ് ബി ഐ, ടാറ്റാ മോട്ടോഴ്‌സ്, റിലയൻസ്, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

പവർഗ്രിഡ്, എച്ച്ഡിഎഫ്‌സി, എം & എം, അക്‌സിസ് ബാങ്ക്, ഹീറോ മോട്ടോകോർപ്, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |