ഓഹരിവിപണികൾ നഷ്ടത്തിൽ

Posted on: June 8, 2018

മുംബൈ : ഓഹരിവിപണികളിൽ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 119.02 പോയിന്റ് കുറഞ്ഞ് 35,344 പോയിന്റിലും നിഫ്റ്റി 36.90 പോയിന്റ് കുറഞ്ഞ് 10,731 പോയിന്റിലുമാണ് രാവിലെ 10.31 ന് വ്യാപാരം നടക്കുന്നത്.

കോൾ ഇന്ത്യ, ഡോ.റെഡീസ്, ഇൻഫോസിസ്, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

പവർഗ്രിഡ്, ഏഷ്യൻ പെയിന്റ്‌സ്, ഐസിഐസിഐ ബാങ്ക്, എം & എം, ഇൻഡസ് ഇൻഡ് ബാങ്ക്, യെസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |