ഓഹരിവിപണികൾ നേട്ടത്തിൽ

Posted on: June 6, 2018

മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 127.48 പോയിന്റ് ഉയർന്ന് 35,030 പോയിന്റിലും നിഫ്റ്റി 38.80 പോയിന്റ് ഉയർന്ന് 10,631 പോയിന്റിലുമാണ് രാവിലെ 10.07 ന് വ്യാപാരം നടക്കുന്നത്.

ഭാരതി എയർടെൽ, സൺ ഫാർമ, കോൾ ഇന്ത്യ, ടാറ്റാ മോട്ടോഴ്‌സ്, അദാനി പോർട്ട്‌സ്, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഇൻഡസ് ഇൻഡ് ബാങ്ക്, ഏഷ്യൻ പെയിന്റ്‌സ്, പവർഗ്രിഡ്, എച്ച്ഡിഎഫ്‌സി ബാങ്ക്, വിപ്രോ, റിലയൻസ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |