ഓഹരിവിപണിയിൽ നേട്ടത്തോടെ തുടക്കം

Posted on: June 1, 2018

മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 37.62 പോയിന്റ് ഉയർന്ന് 35,360 പോയിന്റിലും നിഫ്റ്റി 6.75 പോയിന്റ് ഉയർന്ന് 10,742 പോയിന്റിലുമാണ് രാവിലെ 10.29 ന് വ്യാപാരം നടക്കുന്നത്.

ഐസിഐസിഐ ബാങ്ക്, സൺ ഫാർമ, ബജാജ് ഓട്ടോ, മാരുതി സുസുക്കി, ടാറ്റാ മോട്ടോഴ്‌സ്, അദാനി പോർട്ട്‌സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഒഎൻജിസി, അക്‌സിസ് ബാങ്ക്, കൊട്ടക് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, പവർഗ്രിഡ്, ടാറ്റാ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |