ഓഹരിവിപണികൾ നഷ്ടം

Posted on: May 30, 2018

മുംബൈ : ഓഹരിവിപണികളിൽ നഷ്ടം തുടരുന്നു. ബിഎസ്ഇ സെൻസെക്‌സ് 150.60 പോയിന്റ് കുറഞ്ഞ് 34,798 പോയിന്റിലും നിഫ്റ്റി 56.65 പോയിന്റ് കുറഞ്ഞ് 10,576 പോയിന്റിലുമാണ് രാവിലെ 9.36 ന് വ്യാപാരം നടക്കുന്നത്.

എം & എം, ഇൻഫോസിസ്, ഒഎൻജിസി, പവർഗ്രിഡ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ടാറ്റാ മോട്ടോഴ്‌സ്, എസ് ബി ഐ, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഡോ. റെഡീസ്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |