എൻ എസ് ഇ യെസ് ബാങ്കിനെ സെറ്റിൽമെന്റ് ബാങ്ക് ആയി എംപാനൽ ചെയ്തു

Posted on: May 27, 2018

കൊച്ചി : യെസ് ബാങ്കിന് നാഷണൽ സെക്യൂരിറ്റീസ് ക്ലിയറിംഗ് കോർപറേഷൻ ലിമിറ്റഡിന്റെ (എൻഎസ്‌സിസിഎൽ) സെറ്റിൽമെന്റ് ബാങ്കായി പ്രവർത്തിക്കാൻ നാഷണൽ സ്റ്റോക് എക്‌സ്‌ചേഞ്ചിൽ നിന്നു അനുമതി ലഭിച്ചു. എൻഎസ്ഇയുടെ പൂർണ സബ്‌സിഡിയറി കമ്പനിയാണ് നാഷണൽ സെക്യൂരിറ്റീസ് ക്ലിയറിംഗ് കോർപറേഷൻ ലിമിറ്റഡ്.

ഇലക്‌ട്രോണിക് ഫണ്ട് ട്രാൻസ്ഫർ, എവിടെയും ബാങ്കിംഗ് ഉൾപ്പെടെ സമഗ്രമായ സെറ്റിൽമെന്റ് ആൻഡ് ക്ലിയറിംഗ് സേവനങ്ങൾ ബാങ്കിന്റെ അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചു രൂപകൽപ്പന ചെയ്തിട്ടുള്ള ടെക്‌നോളജി പ്ലാറ്റ്‌ഫോമിലൂടെ ഉപഭോക്താക്കൾക്കു ലഭ്യമാക്കും. ബാങ്ക് ഗ്യാരന്റി, വായ്പാ സൗകര്യം, ഇന്റർ ബാങ്ക് ഫണ്ട് ട്രാൻസ്ഫർ തുടങ്ങിയവയും ബാങ്ക് ലഭ്യമാക്കും. എൻഎസ്ഇ അംഗങ്ങൾക്ക് ഏതു കേന്ദ്രത്തിലേക്കും സൗജന്യമായി ഫണ്ട് ട്രാൻസ്ഫർ ചെയ്യാം. ബിഎസ്ഇ, എൻസിഡിഇഎക്‌സ്, എംസിഎക്‌സ് തുടങ്ങിയവയുടെ ക്ലിയറിംഗ് ബാങ്ക് പട്ടികയിൽ യെസ് ബാങ്ക് അംഗമാണ്.

TAGS: Yes Bank |