ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്

Posted on: May 25, 2018

മുംബൈ : ഓഹരിവിപണികൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്‌സ് 261.76 പോയിന്റ് ഉയർന്ന് 34,924 പോയിന്റിലും നിഫ്റ്റി 91.30 പോയിന്റ് ഉയർന്ന് 10,605 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ഒഎൻജിസി, ടാറ്റാ സ്റ്റീൽ, യെസ് ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക്, അദാനി പോർട്ട്‌സ്, കൊട്ടക് ബാങ്ക്, അക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

കോൾ ഇന്ത്യ, ഐടിസി, എസ് ബി ഐ, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |