ഓഹരിവിപണികൾ നേട്ടത്തിൽ

Posted on: May 25, 2018

മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 198.37 പോയിന്റ് ഉയർന്ന് 34,861 പോയിന്റിലും നിഫ്റ്റി 61.95 പോയിന്റ് ഉയർന്ന് 10,575 പോയിന്റിലുമാണ് രാവിലെ 10.50 ന് വ്യാപാരം നടക്കുന്നത്.

ഇൻഫോസിസ്, ഏഷ്യൻ പെയിന്റ്‌സ്, ടാറ്റാ സ്റ്റീൽ, യെസ് ബാങ്ക്, ടിസിഎസ്, എൻടിപിസി, ഇൻഡസ് ഇൻഡ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

ഐടിസി, ഒഎൻജിസി, എസ് ബി ഐ, അദാനി പോർട്ട്‌സ്, പവർഗ്രിഡ്, ഹീറോ മോട്ടോകോർപ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |