ഓഹരിവിപണികൾ നഷ്ടത്തിൽ

Posted on: May 2, 2018

മുംബൈ : നേട്ടത്തിൽ വ്യാപാരം തുടങ്ങിയ ഓഹരിവിപണികൾ നഷ്ടത്തിൽ. ബിഎസ്ഇ സെൻസെക്‌സ് 25.98 പോയിന്റ് കുറഞ്ഞ് 35,134 പോയിന്റിലും നിഫ്റ്റി 12.70 പോയിന്റ് കുറഞ്ഞ് 10.726 പോയിന്റിലുമാണ് രാവിലെ 9.54 ന് വ്യാപാരം നടക്കുന്നത്. നാലാം ക്വാർട്ടർ ഫലങ്ങളും ആഗോള സംഭവ വികാസങ്ങളുമാണ് ഇനി വിപണിഗതി നിശ്ചയിക്കുന്നത്.

ടാറ്റാ മോട്ടോഴ്‌സ്, മാരുതി സുസുക്കി, ബജാജ് ഓട്ടോ, കൊട്ടക് ബാങ്ക്, എച്ച്ഡിഎഫ്‌സി, എൽ & ടി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഹിന്ദ് യൂണിലിവർ, വിപ്രോ, കോൾ ഇന്ത്യ, ഭാരതി എയർടെൽ, ടാറ്റാ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, ടിസിഎസ്, എൻടിപിസി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |