സെൻസെക്‌സ് 166 പോയിന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു

Posted on: April 24, 2018

മുംബൈ : ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 165.87 പോയിന്റ് ഉയർന്ന് 34,616 പോയിന്റിലും നിഫ്റ്റി 29.65 പോയിന്റ് ഉയർന്ന് 10,614 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

റിലയൻസ്, യെസ് ബാങ്ക്, അദാനി പോർട്ട്‌സ്, എം & എം, ഡോ.റെഡീസ്, എൽ & ടി, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

വിപ്രോ, ഇൻഫോസിസ്, ടിസിഎസ്, ടാറ്റാ സ്റ്റീൽ, കൊട്ടക് ബാങ്ക്, എസ് ബി ഐ, ടാറ്റാ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |