സെൻസെക്‌സ് 113 പോയിന്റ് നേട്ടത്തിൽ ക്ലോസ് ചെയ്തു

Posted on: April 16, 2018

മുംബൈ : ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 112.78 പോയിന്റ് ഉയർന്ന് 34,305 പോയിന്റിലും നിഫ്റ്റി 47.75 പോയിന്റ് കുറഞ്ഞ് 10,528 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

കൊട്ടക് മഹീന്ദ്ര ബാങ്ക്, ഹീറോ മോട്ടോകോർപ്, അദാനി പോർട്ട്‌സ്, എം & എം, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്‌സി, സൺ ഫാർമ, ഏഷ്യൻ പെയിന്റ്‌സ്, എൻടിപിസി തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

ടാറ്റാ മോട്ടോഴ്‌സ്, ഇൻഫോസിസ്, ഒഎൻജിസി, എസ് ബി ഐ, കോൾ ഇന്ത്യ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |