ഓഹരിവിപണികളിൽ നഷ്ടം

Posted on: April 16, 2018

മുംബൈ : ഏഷ്യൻ വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരിവിപണികളിൽ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 78.57 പോയിന്റ് കുറഞ്ഞ് 34,114 പോയിന്റിലും നിഫ്റ്റി 17 പോയിന്റ് കുറഞ്ഞ് 10,463 പോയിന്റിലുമാണ് രാവിലെ 11.37 ന് വ്യാപാരം നടക്കുന്നത്.

എം & എം, ഐടിസി, കോൾ ഇന്ത്യ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഇൻഫോസിസ്, ടാറ്റാ മോട്ടോഴ്‌സ്, വിപ്രോ, എസ് ബി ഐ, അക്‌സിസ് ബാങ്ക്, ടാറ്റാ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |