ഓഹരിവിപണികൾ നഷ്ടത്തിൽ

Posted on: April 11, 2018

മുംബൈ : നേട്ടത്തിൽ വ്യാപാരം തുടങ്ങിയ ഓഹരിവിപണികൾ നഷ്ടത്തിൽ. ബിഎസ്ഇ സെൻസെക്‌സ് 100.88 പോയിന്റ് കുറഞ്ഞ് 33,779 പോയിന്റിലും നിഫ്റ്റി 28.75 പോയിന്റ് കുറഞ്ഞ് 10,373 പോയിന്റിലുമാണ് രാവിലെ 9.46 ന് വ്യാപാരം നടക്കുന്നത്.

ഒഎൻജിസി, ഭാരതി എയർടെൽ, ടാറ്റാ സ്റ്റീൽ, ഡോ. റെഡീസ്, സൺ ഫാർമ, ഇൻഫോസിസ്, ടിസിഎസ്, എൽ & ടി, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

ഐസിഐസിഐ ബാങ്ക്, എസ് ബി ഐ, അദാനി പോർട്ട്‌സ്, ഹിന്ദ് യൂണിലീവർ, എച്ച്ഡിഎഫ്‌സി ബാങ്ക്, എം & എം തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |