സെൻസെക്‌സ് 162 പോയിന്റ് നേട്ടത്തിൽ ക്ലോസ് ചെയ്തു

Posted on: April 9, 2018

മുംബൈ : ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 161.57 പോയിന്റ് ഉയർന്ന് 33,788 പോയിന്റിലും നിഫ്റ്റി 47.75 പോയിന്റ് ഉയർന്ന് 10,379 പോയിന്റിലുമാണ് വ്യാപാരമവസാനിച്ചത്.

അക്‌സിസ് ബാങ്ക്, എം & എം, ഇൻഡസ് ഇൻഡ് ബാങ്ക്, ഐടിസി, ഏഷ്യൻ പെയിന്റ്‌സ്, ഒഎൻജിസി, മാരുതി സുസുക്കി തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

ഇൻഫോസിസ്, ടാറ്റാ മോട്ടോഴ്‌സ്, ഭാരതി എയർടെൽ, ടിസിഎസ്, ബജാജ് ഓട്ടോ, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |