സെൻസെക്‌സ് നേട്ടത്തിൽ ക്ലോസ് ചെയ്തു

Posted on: April 2, 2018

മുംബൈ : ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 286.68 പോയിന്റ് ഉയർന്ന് 33,255 പോയിന്റിലും നിഫ്റ്റി 98.10 പോയിന്റ് ഉയർന്ന് 10,211 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

അദാനി പോർട്ട്‌സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റാ മോട്ടോഴ്‌സ്, ഡോ.റെഡീസ്, വിപ്രോ, ഹീറോ മോട്ടോകോർപ്, ഏഷ്യൻ പെയിന്റ്‌സ് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

ഐസിഐസിഐ ബാങ്ക്, അക്‌സിസ് ബാങ്ക്, എസ് ബി ഐ, കോൾ ഇന്ത്യ, ഭാരതി എയർടെൽ, യെസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |