ഓഹരിവിപണികൾ നേട്ടത്തിൽ

Posted on: April 2, 2018

മുംബൈ : പുതിയ സാമ്പത്തിക വർഷത്തിന്റെ ആദ്യവ്യാപാരദിനത്തിൽ ഓഹരിവിപണികൾ നേട്ടത്തിൽ. ഈ മാസം 4,5 തീയതികളിൽ ചേരുന്ന റിസർവ് ബാങ്കിന്റെ വായ്പാനയ അവലോകന സമിതി തീരുമാനമായിരിക്കും ഇനി വിപണിഗതി നിശ്ചയിക്കുന്ന പ്രധാനഘടകം.

ബിഎസ്ഇ സെൻസെക്‌സ് 54.86 പോയിന്റ് ഉയർന്ന് 33,023 പോയിന്റിലും നിഫ്റ്റി 25.30 പോയിന്റ് ഉയർന്ന് 10,139 പോയിന്റിലുമാണ് രാവിലെ 9.59 ന് വ്യാപാരം നടക്കുന്നത്.

ടാറ്റാ മോട്ടോഴ്‌സ്, മാരുതി സുസുക്കി, എച്ച്ഡിഎഫ്‌സി, ഒഎൻജിസി, അദാനി പോർട്ട്‌സ്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഐസിഐസിഐ ബാങ്ക്, അക്‌സിസ് ബാങ്ക്, കോൾ ഇന്ത്യ, ഭാരതി എയർടെൽ, ഹിന്ദ് യൂണിലീവർ, ഹീറോ മോട്ടോകോർപ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |