സെൻസെക്‌സ് 470 പോയിന്റ് നേട്ടത്തിൽ ക്ലോസ് ചെയ്തു

Posted on: March 26, 2018

മുംബൈ : ഇറക്കുമതി പ്രതിസന്ധി പരിഹരിക്കാൻ യുഎസ് – ചൈന ഒത്തുതീർപ്പ് ചർച്ചകളെ തുടർന്ന് ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 469.87 പോയിന്റ് ഉയർന്ന് 33,066 പോയിന്റിലും നിഫ്റ്റി 132.60 പോയിന്റ് ഉയർന്ന് 10,130 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

യെസ് ബാങ്ക്, എസ് ബി ഐ, ടാറ്റാ സ്റ്റീൽ, എച്ച്ഡിഎഫ്‌സി ബാങ്ക്, എൽ & ടി, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

വിപ്രോ, ഇൻഫോസിസ്, പവർഗ്രിഡ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, സൺ ഫാർമ, ടാറ്റാ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |