ഓഹരിവിപണികൾ നേരിയ നേട്ടത്തിൽ

Posted on: March 26, 2018

മുംബൈ : നഷ്ടത്തിൽ വ്യാപാരം തുടങ്ങിയ ഓഹരിവിപണികൾ നേരിയ നേട്ടത്തിൽ. ബിഎസ്ഇ സെൻസെക്‌സ് 25.62 പോയിന്റ് ഉയർന്ന് 32,622 പോയിന്റിലും നിഫ്റ്റി 6.90 പോയിന്റ് കുറഞ്ഞ് 9,991 പോയിന്റിലുമാണ് രാവിലെ 9.43 ന് വ്യാപാരം നടക്കുന്നത്.

അദാനി പോർട്ട്‌സ്, ടാറ്റാ സ്റ്റീൽ, ഒഎൻജിസി, യെസ് ബാങ്ക്, സൺ ഫാർമ, എസ് ബി ഐ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഐടിസി, അക്‌സിസ് ബാങ്ക്, ടാറ്റാ മോട്ടോഴ്‌സ്, ഡോ. റെഡീസ്, ഇൻഫോസിസ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |