ഓഹരിവിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: March 15, 2018

മുംബൈ : ഓഹരിവിപണികൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്‌സ് 150.20 പോയിന്റ് കുറഞ്ഞ് 33,685 പോയിന്റിലും നിഫ്റ്റി 50.75 പോയിന്റ് കുറഞ്ഞ് 10,360 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ഏഷ്യൻ പെയിന്റ്‌സ്, എം & എം, കോൾ ഇന്ത്യ, ഇൻഫോസിസ്, എച്ച്ഡിഎഫ്‌സി, ഇൻഡസ്ഇൻഡ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

യെസ് ബാങ്ക്, റിലയൻസ്, ഐസിഐസിഐ ബാങ്ക്, ഹിന്ദ് യൂണിലീവർ, ടാറ്റാ സ്റ്റീൽ, അക്‌സിസ് ബാങ്ക്, എസ് ബി ഐ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |