സെൻസെക്‌സ് നഷ്ടത്തിൽ ക്ലോസ് ചെയ്തു

Posted on: March 13, 2018

മുംബൈ : സെൻസെക്‌സ് നഷ്ടത്തിലും നിഫ്റ്റി നേരിയ നേട്ടത്തിലും ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്‌സ് 61.16 പോയിന്റ് കുറഞ്ഞ് 33,856 പോയിന്റിലും നിഫ്റ്റി 5.45 പോയിന്റ് ഉയർന്ന് 10,426 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്്.

അക്‌സിസ് ബാങ്ക്, സൺ ഫാർമ, ഡോ.റെഡീസ്, വിപ്രോ, ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ടിസിഎസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എൻടിപിസി, കോൾ ഇന്ത്യ, ഇൻഫോസിസ്, ഹിന്ദ് യൂണിലീവർ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |