സെൻസെക്‌സ് 284 പോയിന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്തു

Posted on: March 7, 2018

മുംബൈ : ഓഹരിവിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 284.11 പോയിന്റ് കുറഞ്ഞ് 33,033 പോയിന്റിലും നിഫ്റ്റി 95.05 പോയിന്റ് കുറഞ്ഞ് 10,154 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ഐടിസി, മാരുതി, ബജാജ് ഓട്ടോ, ഏഷ്യൻ പെയിന്റ്‌സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റാ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

അദാനി പോർട്ട്‌സ്, എസ് ബി ഐ, ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ, ഒഎൻജിസി, റിലയൻസ്, എൽ & ടി, സൺഫാർമ, ടാറ്റാ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |