സെൻസെക്‌സ് 429 പോയിന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്തു

Posted on: March 6, 2018

മുംബൈ : നേട്ടത്തിൽ വ്യാപാരമാരംഭിച്ച ഓഹരിവിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 429.58 പോയിന്റ് കുറഞ്ഞ് 33,317 പോയിന്റിലും നിഫ്റ്റി 109.60 പോയിന്റ് കുറഞ്ഞ് 10,249 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ടാറ്റാ സ്റ്റീൽ, ഇൻഡസ് ഇൻഡ് ബാങ്ക്, ഹീറോ മോട്ടോകോർപ് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

സൺ ഫാർമ, എസ് ബി ഐ, ഐസിഐസിഐ ബാങ്ക്, എം & എം, അക്‌സിസ് ബാങ്ക്, ഭാരതി എയർടെൽ, മാരുതി സുസുക്കി, റിലയൻസ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |