ഓഹരിവിപണിയിൽ നേട്ടം

Posted on: March 6, 2018

മുംബൈ : ഓഹരിവിപണികൾ വീണ്ടും നേട്ടത്തിൽ. ബിഎസ്ഇ സെൻസെക്‌സ് 258.68 പോയിന്റ് ഉയർന്ന് 34,005 പോയിന്റിലും നിഫ്റ്റി 76.55 പോയിന്റ് ഉയർന്ന് 10,435 പോയിന്റിലുമാണ് രാവിലെ 9.43 ന് വ്യാപാരം നടക്കുന്നത്.

ടാറ്റാ സ്റ്റീൽ, സൺ ഫാർമ, ഇൻഡസ് ഇൻഡ് ബാങ്ക്, യെസ് ബാങ്ക്, ഡോ.റെഡീസ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

എം & എം, ഹിന്ദ് യൂണിലീവർ, ഏഷ്യൻ പെയിന്റ്‌സ് തുടങ്ങിയ ഓഹരികൾ നേരിയ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |