ഓഹരിവിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: February 27, 2018

മുംബൈ : ഓഹരിവിപണികൾ നഷ്ടത്തിൽ വ്യാപാരമവസാനിപ്പിച്ചു. ബിഎസ്ഇ സെൻസെക്‌സ് 99.36 പോയിന്റ് കുറഞ്ഞ് 34,346 പോയിന്റിലും നിഫ്റ്റി 28.30 പോയിന്റ് കുറഞ്ഞ് 10,554 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

ഭാരതി എയർടെൽ, ഹീറോ മോട്ടോകോർപ്, എൻടിപിസി, ഡോ.റെഡീസ്, പവർഗ്രിഡ്, റിലയൻസ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

അക്‌സിസ് ബാങ്ക്, എസ് ബി ഐ, സൺ ഫാർമ, കോൾ ഇന്ത്യ, ഐസിഐസിഐ ബാങ്ക്, ടാറ്റാ സ്റ്റീൽ, മാരുതി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |