ഓഹരിവിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: February 6, 2018

മുംബൈ : കനത്ത തകർച്ചയിൽ നിന്ന് കരകയറാനാകാതെ ഓഹരിവിപണികൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്‌സ് 561.22 പോയിന്റ് കുറഞ്ഞ് 34, 195 പോയിന്റിലും നിഫ്റ്റി 168.30 പോയിന്റ് കുറഞ്ഞ് 10,498 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ടാറ്റാ മോട്ടോഴ്‌സ്, ടിസിഎസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഫോസിസ്, ഹിന്ദ് യൂണിലീവർ, ഹീറോ മോട്ടോകോർപ്, ഏഷ്യൻ പെയിന്റ്‌സ്, ഒഎൻജിസി തുടങ്ങിയ ഓഹരികളെല്ലാം നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |