ഓഹരിവിപണിയിൽ നഷ്ടം തുടരുന്നു

Posted on: February 5, 2018

മുംബൈ : ഓഹരിവിപണിയിൽ നഷ്ടം തുടരുന്നു. ബിഎസ്ഇ സെൻസെക്‌സ് 337.79 പോയിന്റ് കുറഞ്ഞ് 34,728 പോയിന്റിലും നിഫ്റ്റി 111.95 പോയിന്റ് കുറഞ്ഞ് 10,648 പോയിന്റിലുമാണ് രാവിലെ 9.53 ന് വ്യാപാരം നടക്കുന്നത്. കേന്ദ്ര ബജറ്റ് പ്രകടമാക്കിയ പണപ്പെരുപ്പ ആശങ്കകളും റിസർവ് ബാങ്ക് പലിശനിരക്ക് ഉയർത്തിയേക്കുമെന്ന ഭീതിയും വിപണിയെ തളർത്തി.

ഇൻഫോസിസ്, വിപ്രോ, ഐടിസി, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

യെസ് ബാങ്ക്, അക്‌സിസ് ബാങ്ക്, ബജാജ് ഓട്ടോ, സൺ ഫാർമ, ടാറ്റാ സ്റ്റീൽ, മാരുതി സുസുക്കി തുടങ്ങിയ ഓഹരികൾ രണ്ട് ശതമാനത്തിലേറെ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |