ഓഹരിവിപണികൾ നേട്ടം

Posted on: February 1, 2018

മുംബൈ : ബജറ്റ് പ്രഖ്യാപനത്തിന് മുന്നോടിയായി ഓഹരിവിപണികൾ നേട്ടത്തിൽ. ബിഎസ്ഇ സെൻസെക്‌സ് 149.68 പോയിന്റ് ഉയർന്ന് 36,114 പോയിന്റിലും നിഫ്റ്റി 39.70 പോയിന്റ് ഉയർന്ന് 11,067 പോയിന്റിലുമാണ് രാവിലെ 9.45 ന് വ്യാപാരം നടക്കുന്നത്.

എൽ & ടി, എം & എം, അക്‌സിസ് ബാങ്ക്, ടിസിഎസ്, ഹീറോ മോട്ടോകോർപ്, ഒഎൻജിസി, യെസ് ബാങ്ക്, ടാറ്റാ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഇൻഫോസിസ്, എൻടിപിസി, ഡോ.റെഡീസ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |