സെൻസെക്‌സ് 250 പോയിന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്തു

Posted on: January 30, 2018

മുംബൈ : ഓഹരിവിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 249.52 പോയിന്റ് കുറഞ്ഞ് 36,033 പോയിന്റിലും നിഫ്റ്റി 80.75 പോയിന്റ് കുറഞ്ഞ് 11,049 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

കോൾ ഇന്ത്യ, ഹീറോ മോട്ടോകോർപ്, സൺ ഫാർമ, എസ് ബി ഐ, ഹിന്ദ് യൂണിലീവർ, ഇൻഡസ് ഇൻഡ്ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

കൊട്ടക് മഹീന്ദ്ര ബാങ്ക്, ഏഷ്യൻ പെയിന്റ്‌സ്, ഡോ.റെഡീസ്, അക്‌സിസ് ബാങ്ക്, അദാനി പോർട്ട്‌സ്, യെസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |