ഓഹരിവിപണികളിൽ നഷ്ടം

Posted on: January 30, 2018

മുംബൈ : നിക്ഷേപകരുടെ ലാഭമെടുപ്പിനെ തുടർന്ന് റെക്കോർഡ് നേട്ടങ്ങൾക്കൊടുവിൽ ഓഹരിവിപണികളിൽ നഷ്ടം. ബിഎസ്ഇ സെൻസെക്‌സ് 94.32 പോയിന്റ് കുറഞ്ഞ് 36,188 പോയിന്റിലും നിഫ്റ്റി 39.45 പോയിന്റ് കുറഞ്ഞ് 11,090 പോയിന്റിലുമാണ് രാവിലെ 9.24 ന് വ്യാപാരം നടക്കുന്നത്.

ഹീറോ മോട്ടോകോർപ്, ബജാജ് ഓട്ടോ, എൻടിപിസ, യെസ് ബാങ്ക്, എസ് ബി ഐ, എച്ച്ഡിഎഫ്‌സി, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഏഷ്യൻ പെയിന്റ്‌സ്, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, കോൾ ഇന്ത്യ, ടാറ്റാ സ്റ്റീൽ, ഇൻഡസ് ഇൻഡ് ബാങ്ക്, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |