ഓഹരിവിപണിയിൽ വൻ മുന്നേറ്റം

Posted on: January 29, 2018

മുംബൈ : ബജറ്റിന് മുന്നോടിയായി സാമ്പത്തിക സർവേ റിപ്പോർട്ട് പുറത്തുവരാനിരിക്കെ ഓഹരിസൂചികകളിൽ വൻ മുന്നേറ്റം. ബിഎസ്ഇ സെൻസെക്‌സ് 308.11 പോയിന്റ് ഉയർന്ന് 36,358 പോയിന്റിലും നിഫ്റ്റി 74.10 പോയിന്റ് ഉയർന്ന് 11,143 പോയിന്റിലുമാണ് രാവിലെ 9.58 ന് വ്യാപാരം നടക്കുന്നത്.

മാരുതി സുസുക്കി, ടാറ്റാ സ്റ്റീൽ, എച്ച്ഡിഎഫ്‌സി, ഏഷ്യൻ പെയിന്റ്‌സ്, ടിസിഎസ്, റിലയൻസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഭാരതി എയർടെൽ, ഡോ.റെഡീസ്, ഒഎൻജിസി, യെസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |