ദ്വാരികേഷ് ഷുഗറിന് 20 ശതമാനം വരുമാന വളർച്ച

Posted on: January 22, 2018

ന്യൂഡൽഹി : ദ്വാരികേഷ് ഷുഗർ ഇൻഡസ്ട്രീസ് 2017 ഡിസംബർ 31 ന് അവസാനിച്ച മൂന്നാം ക്വാർട്ടറിൽ 281.29 കോടി രൂപ മൊത്തവരുമാനവും 21.30 കോടി അറ്റാദായവും നേടി. മുൻവർഷം ഇതേകാലയളവിൽ 235.09 കോടിയായിരുന്നു മൊത്തവരുമാനം.

2017-18 സാമ്പത്തികവർഷത്തെ ആദ്യ 9 മാസക്കാലത്ത് 1,121.64 കോടി രൂപ മൊത്തവരുമാനവും 110.66 കോടി രൂപ അറ്റാദായവും നേടി. മുൻവർഷം ഇതേകാലയളവിൽ മൊത്തവരുമാനം 809.48 കോടി രൂപയും അറ്റാദായം 110.13 കോടിയുമായിരുന്നു.