ഓഹരിവിപണിയിൽ നേട്ടം തുടരുന്നു

Posted on: January 22, 2018

മുംബൈ : ഓഹരിസൂചികകൾ റെക്കോർഡ് ഉയരത്തിൽ. ബിഎസ്ഇ സെൻസെക്‌സ് 67.72 പോയിന്റ് ഉയർന്ന് 35,579 പോയിന്റിലും നിഫ്റ്റി 1.90 പോയിന്റ് ഉയർന്ന് 10,896 പോയിന്റിലുമാണ് രാവിലെ 10.38 ന് വ്യാപാരം നടക്കുന്നത്.

ഒഎൻജിസി, റിലയൻസ്, കോൾ ഇന്ത്യ, അദാനി പോർട്ട്‌സ്, എച്ച്ഡിഎഫ്‌സി, ടാറ്റാ സ്റ്റീൽ, യെസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഓട്ടോ, ടാറ്റാ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

വിപ്രോ, ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ, എസ് ബി ഐ, ഏഷ്യൻ പെയിന്റ്‌സ്, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |